സർപ്പപ്പോള
ദൃശ്യരൂപം
(Sansevieria trifasciata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സർപ്പപ്പോള | |
|---|---|
| സർപ്പപ്പോള | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | S. trifasciata |
| Binomial name | |
| Sansevieria trifasciata Prain., 1903 | |
ആഫ്രിക്കൻ വംശജനായ ഒരു അലങ്കാരച്ചെടിയാണ് സർപ്പപ്പോള (ശാസ്ത്രീയനാമം: Sansevieria trifasciata). നിത്യഹരിത ബഹുവർഷകുറ്റിച്ചെടി. മണ്ണിൽനിന്നും നേരേ ഉയർന്നുനിൽക്കുന്ന കട്ടിയുള്ള ഇലകൾ. പാമ്പിനെപ്പോലെയുള്ള രൂപത്താൽ ഇതു പാമ്പുചെടിയെന്ന് അറിയപ്പെടുന്നു. മൂർച്ചയുള്ള വശങ്ങളുള്ളതിനാൽ അമ്മായിയമ്മയുടെ നാവെന്നും ഇതിനെ വിളിക്കുന്നു. വളരെക്കുറച്ച് വെളിച്ചവും വെള്ളവും മാത്രം മതിയായതുകൊണ്ട് ചട്ടിയിൽ വളർത്താനും വീടിനുള്ളിൽ വളർത്താനും അനുയോജ്യമാണ്.[1]. നാസയുടെ ഒരു പഠനപ്രകാരം വിഷാംശമുള്ള നൈട്രജൻ ഓക്സൈഡുകളും ഫോർമാൽഡിഹൈഡും മറ്റും വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കാൻ ഈ ചെടിക്കുള്ള കഴിവുകാരണം വീടിനുള്ളിൽ വളർത്താൻ ഏറ്റവും യോജിച്ച ചെടിയാണിതെന്നാണ്.[2].
അവലംബം
[തിരുത്തുക]- ↑ "Mother-in-Law's Tongue or Snake Plant". Retrieved 2010-03-04.
- ↑ "Interior Landscape Plants for Indoor Air Pollution Abatement NASA" (PDF). Retrieved 2011-02-01.